Archive for നവംബർ 2010

ദൈവ വിധിവിലക്കുകളുടെ അടിസ്ഥാനത്തില് ആവിഷ്കരിച്ച ഭരണരീതിയാണ്‌ അന്ത്യപ്രവാചകന്റെഅവസാനകാലത്ത്‌ ആരംഭിച്ച ഇസ്ലാമിക ഭരണവും ഭരണകൂടവുംആദ്യ ഭരണാധികാരി മുഹമ്മദ്നബി തന്നെയായിരുന്നുഅതിനു ശേഷം അര്ഹതയുടെ അടിസ്ഥാനത്തില്‍ അബൂബക്കര്‍, ഉമര്‍,ഉസ്മാന്‍, അലി എന്നിവര് അധികാരമേറ്റെടുത്ത്‌ ഭരണം നടത്തിപിന്നീട്‌ അഞ്ചാമതൊരു ഖലീഫ(ഖുര്ആനിനും നബിചര്യക്കുമനുസരിച്ച്‌) ഭരണം നടത്താനുണ്ടായില്ലഇത്‌ ഇസ്ലാമിന്റെ ദാര്ശനികപരാജയമല്ലേഉസ്മാന്റെയും അലിയുടെയും ഭരണകാലത്ത്‌ ആയിരക്കണക്കിന്‌ മുസ്ലിംകള്കൊല്ലപ്പെടാനിടയായികൊല്ലപ്പെട്ടതും കൊന്നതും കറതീര്ന്ന മുസ്ലിംകള്‍ തന്നെ. ഇതില്‍ നിന്ന്മനസ്സിലാക്കാന്‍ കഴിയുന്നത്‌ ജനങ്ങള്‍ ഇസ്ലാമിക ഭരണം ഇഷ്ടപ്പെടുന്നില്ല എന്നല്ലേ?




എല്ലാവരും മതവിശ്വാസികളോ മതനിയമങ്ങള്‍ അനുസരിക്കുന്നവരോ ആകണമെന്ന്‌ അല്ലാഹു തന്നെഉദ്ദേശിച്ചിട്ടില്ലെന്നാണ്‌ വിശുദ്ധഖുര്ആനില്‍ നിന്ന്‌ തന്നെ വ്യക്തമാകുന്നത്‌. ``ഏതൊരു വസ്തുവെയുംഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ലതീര്ച്ചഅതൊരു കൊതുകോ അതിലുപരി നിസ്സാരമോആകട്ടെഎന്നാല്‍ വിശ്വാസികള്ക്ക്‌ അത്‌ തങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുമുള്ള സത്യമാണെന്ന്ബോധ്യമാകുന്നതാണ്‌. സത്യനിഷേധികളാകട്ടെ  ഉപമകൊണ്ട്‌ അല്ലാഹു എന്താണുദ്ദേശിക്കുന്നത്എന്ന്‌ ചോദിക്കുകയാണ്‌ ചെയ്യുക. അങ്ങനെ  ഉപമ നിമിത്തം ധാരാളം ആളുകളെ അവന്പിഴവിലാക്കുന്നുധാരാളം പേരെ നേര്വഴിയിലാക്കുകയും ചെയ്യുന്നുഅധര്മകാരികളല്ലാത്തആരെയും അത്‌ നിമിത്തം അവന് പിഴപ്പിക്കുകയില്ല.'' (വി.ഖു. 2:26) 


``അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്അവരെയൊക്കെ അവന്‍ സന്മാര്ഗത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നുഅതിനാല്‍ നീഒരിക്കലും അവിവേകികളില്‍ പെട്ടുപോകരുത്‌.'' (വി.ഖു. 6:35) 


``എന്നാല്‍ നീ അതിയായിആഗ്രഹിച്ചാലും മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നവരല്ല.'' (വി.ഖു. 12:103) 


``പറയുകസത്യംനിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നുഅതിനാല് ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ.ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ.'' (വി.ഖു. 18:29)



ജനങ്ങളില്‍ കുറേപേര്‍ ഇസ്ലാമിക ആദര്ശത്തില് വിശ്വസിക്കാനും കുറെ പേര്‍ അതിനെനിഷേധിക്കാനുമുള്ള സാധ്യത ഇസ്ലാമിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുര്ആനില്‍ തന്നെവ്യക്തമാക്കിയിരിക്കെ ആളുകള്‍ ഇസ്ലാമില്‍ നിന്ന് വ്യതിചലിക്കുന്നത്‌ ദാര്ശനികമായപരാജയമാണെന്ന്‌ പറയാന്‍ യാതൊരു ന്യായവുമില്ല. ജനങ്ങളില്‍ ഭൂരിഭാഗം സത്യമതംസ്വീകരിക്കുകയില്ലെന്നാണ്‌ മുകളില്‍ ഉദ്ധരിച്ച 12:103 സൂക്തവും മറ്റു പല ഖുര്ആന്‍ സൂക്തങ്ങളുംവ്യക്തമാക്കുന്നത്‌. അതിനാല്‍ കുറെ ആളുകള്‍ ഇസ്ലാമിക ഭരണം ഇഷ്ടപ്പെടാതിരിക്കുന്നതില്അത്ഭുതമൊന്നും ഇല്ല.


ഖുര്ആനും പ്രവാചകചര്യയും പൂര്ണമായി പിന്തുടര്ന്നവരാണ്‌ ഖലീഫമാര്‍ എന്ന്‌ പറയുന്നതിന്പില്ക്കാല ഖലീഫമാരൊക്കെ ഇസ്ലാമിനെ പരിത്യജിച്ചുവെന്ന്‌ അര്ഥമില്ലചില്ലറ വീഴ്ചകള്സംഭവിച്ചുവെങ്കിലും ഇസ്ലാമിനോട്‌ പൊതുവെ പ്രതിബദ്ധത പുലര്ത്തിയവര്‍ തന്നെയാണ്പില്ക്കാലത്ത് ഇസ്ലാമിക ഭരണകൂടങ്ങള്ക്ക്‌ നേതൃത്വം നല്കിയ നൂറുകണക്കില്‍ ഖലീഫമാര്‍. കൂട്ടത്തില്‍ തികച്ചും മാതൃകാപരമായ ഇസ്ലാമിക ഭരണം നടത്തിയ ഖലീഫാ ഉമര്ബിന്അബ്ദില്അസീസും ഉള്പ്പെടുന്നു.


മുസ്ലിംകള്ക്കിടയില്‍ വഴക്കോ ആഭ്യന്തരയുദ്ധമോ ഉണ്ടാവുകയില്ലെന്ന്‌ അല്ലാഹുവോ നബി()യോപറഞ്ഞിട്ടില്ലഎന്ന്‌ മാത്രമല്ല അങ്ങനെയൊക്കെ സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച്‌ വിശുദ്ധഖുര്ആനില് പരാമര്ശിച്ചിട്ടുമുണ്ട്‌:  ``സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള് പരസ്പരംപോരടിച്ചാല്‍ അവര്ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കണംഎന്നിട്ട് രണ്ടില്‍ ഒരു വിഭാഗംമറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട്‌, അവര്അല്ലാഹുവിന്റെ കല്പനയിലേക്ക്‌ മടങ്ങുന്നതുവരെ നിങ്ങള്‍ സമരം ചെയ്യണംഅങ്ങനെ  വിഭാഗംമടങ്ങിവരികയാണെങ്കില്‍ നിങ്ങള്‍  രണ്ടു വിഭാഗങ്ങള്ക്കിടയില്‍ നീതിപൂര്വംരഞ്ജിപ്പുണ്ടാക്കുകയും നിങ്ങള് നീതിപാലിക്കുകയും ചെയ്യുകതീര്ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.'' (വി.ഖു. 49:9) 


ഇസ്ലാം ഒരു ഉട്ടോപ്യന്‍ ആശയമല്ലെന്നും എല്ലായാഥാര്ഥ്യങ്ങളും സംഭവ്യതകളും പരിഗണിക്കുന്ന ദൈവിക ആദര്ശമാണെന്നുമത്രെ ഇതില്നിന്നൊക്കെ ഗ്രഹിക്കാവുന്നത്.

from മുഖാമുഖം @ ശബാബ് വാരിക 


``തങ്ങളുടെ ശരീരഘടനയിലെ വ്യത്യാസത്തെ കുറിച്ച്‌ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനാരോഗ്യകരമായ കൗതുകം വച്ചുപുലര്‍ത്താന്‍ പാടില്ല. ശരീരം പരസ്‌പരം മറച്ചുപിടിക്കാനുള്ള മനുഷ്യന്റെ വ്യഗ്രത പ്രകൃതിവിരുദ്ധമാണ്‌. ശരീരം എത്ര മനോഹരമാണെന്ന്‌ കുട്ടികള്‍ മനസ്സിലാക്കണം. അതിനാല്‍ അവര്‍ ഉടുവസ്‌ത്രത്തിന്റെ മറയില്ലാത്ത അവയവങ്ങളുമായി മറ്റുള്ളവരോടൊപ്പം കളിക്കട്ടെ'' -ഒരു പുസ്‌തകവായനയില്‍ നിന്ന്‌ കിട്ടിയ ഈ വരികളോട്‌  പ്രതികരണമെന്താണ്‌?



ഈ വരികള്‍ എഴുതിയ ആളുടെ അഭിപ്രായം എല്ലാ പ്രായത്തിലുള്ള മനുഷ്യരും ശരീരം ഒട്ടും മറച്ചുവെക്കാതെ നടക്കണമെന്നാണോ അതല്ല കുട്ടികള്‍ മാത്രം അങ്ങനെ ചെയ്യണമെന്നാണോ എന്ന്‌ വ്യക്തമല്ല. മറച്ചുപിടിക്കാനുള്ള വ്യഗ്രത പ്രകൃതിവിരുദ്ധമാണെങ്കില്‍ വസ്‌ത്രം ധരിക്കുന്ന മനുഷ്യരൊക്കെ പ്രകൃതിവിരുദ്ധ ജീവിതം നയിക്കുന്നവരാണെന്ന്‌ വരും. എന്നാല്‍ പ്രകൃതി വിരുദ്ധ രതിയെ ന്യായീകരിക്കുന്നവര്‍ പോലും ഗുഹ്യഭാഗമെങ്കിലും മറയ്‌ക്കുന്ന വസ്‌ത്രം ധരിച്ചാണ്‌ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌. നാഗരിക സമൂഹവുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്താത്ത ആദിവാസികള്‍ പോലും നാണം മറയ്‌ക്കാറുണ്ടെന്നാണ്‌ അവരെ സംബന്ധിച്ച ഫീച്ചറുകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. വനവാസികളായ മനുഷ്യര്‍ ഒരു നാട്ടിലും വന്യമൃഗങ്ങളെ പോലെ നാണം മറയ്‌ക്കുന്ന ചിന്ത കൂടാതെ ജീവിക്കുന്നില്ല. 

നമ്മുടെ ആദിമാതാപിതാക്കള്‍ക്ക്‌ തന്നെ നാണം മറയ്‌ക്കണമെന്ന ബോധമുണ്ടായിരുന്നുവെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അറിയിക്കുന്നത്‌. ``അവര്‍ ഇരുവരും (ആദമും ഇണയും) ആ വൃക്ഷത്തില്‍ നിന്ന്‌ രുചി നോക്കിയതോടെ അവര്‍ക്ക്‌ അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത്‌ അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി'' (വി.ഖു 7:22). ഇതര ജന്തുക്കള്‍ക്ക്‌ ഇല്ലാത്തതും മനുഷ്യ പ്രകൃതിയുടെ താല്‌പര്യവുമാണ്‌ ഗുഹ്യഭാഗങ്ങള്‍ മറയ്‌ക്കണമെന്ന ബോധം. എന്നാല്‍ എക്കാലത്തും വികൃതാശയങ്ങളുടെ പിന്നാലെ പോയ ചുരുക്കം ചിലര്‍ വസ്‌ത്രധാരണം ഭക്തിക്ക്‌ വിരുദ്ധമാണെന്നോ പ്രകൃതിക്ക്‌ വിരുദ്ധമാണെന്നോ വാദിച്ചുപോന്നിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ) പ്രവാചകനായി നിയോഗിക്കപ്പെട്ട കാലത്ത്‌ ചില അറബികള്‍ നഗ്നരായി കഅ്‌ബയ്‌ക്ക്‌ ചുറ്റും പ്രദക്ഷിണം ചെയ്‌തിരുന്നു. അത്‌ തെറ്റാണെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇപ്രകാരം ആഹ്വാനം ചെയ്യുന്നു: ``ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും നിങ്ങള്‍ക്ക്‌ അലങ്കാരമായിട്ടുള്ള വസ്‌ത്രങ്ങള്‍ ധരിച്ചുകൊള്ളുക'' (വി.ഖു 7:31). മനുഷ്യശരീരത്തിന്റെ മനോഹാരിത വസ്‌ത്രം കൊണ്ട്‌ തീര്‍ത്തും മറഞ്ഞുപോവുകയല്ല, വസ്‌ത്രം ശരീരത്തിന്‌ അലങ്കാരമാവുകയാണ്‌ ചെയ്യുന്നതെന്ന്‌ ഈ സൂക്തത്തില്‍ നിന്നു തെളിയുന്നു.

വസ്‌ത്രത്തെക്കുറിച്ച്‌ മറ്റൊരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം പറയുന്നു: ``ആദം സന്തതികളേ, നിങ്ങള്‍ക്ക്‌ നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്‌ക്കാനുതകുന്ന വസ്‌ത്രവും അലങ്കാര വസ്‌ത്രവും നല്‌കിയിരിക്കുന്നു. ധര്‍മനിഷ്‌ഠയാകുന്ന `വസ്‌ത്ര'മാകട്ടെ അതാണ്‌ കൂടുതല്‍ ഉത്തമം'' (7:26). നാണം മറയ്‌ക്കുക എന്നതിന്‌ പുറമെ ഗുഹ്യാവയവങ്ങളെ അമിതമായ ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും പരിക്കുകളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും സംരക്ഷിക്കുക എന്നതും വസ്‌ത്രധാരണം കൊണ്ടുള്ള പ്രയോജനമാകുന്നു. ശൈശവത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെല്ലാം പരസ്‌പരം മറകൂടാതെ ശരീരം കാണാന്‍ ഏത്‌ സമൂഹത്തിലും അവസരമുണ്ടാകാറുണ്ടല്ലോ. കൗമാരത്തിലും യൗവനത്തിലും മറയില്ലാത്ത കളി തുടര്‍ന്നാലാണ്‌ അനാരോഗ്യകരമായ പല പ്രവണതകളും ഉണ്ടാവുക. അതൊക്കെ അവര്‍ക്കും അവരുടെ കുടുംബത്തിനും സമൂഹത്തിനും അപരിഹാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. ലൈംഗിക അരാജകത്വം കൊണ്ട്‌ ആര്‍ക്കും ഒരു കാലത്തും മൗലികമായ നേട്ടമുണ്ടായിട്ടില്ല. ശരീരമാകെ മറയുന്ന വസ്‌ത്രം ധരിക്കുന്നവര്‍ക്കും സദാചാരബോധമില്ലെങ്കില്‍ കുഴപ്പമാണ്‌. അതുകൊണ്ടാണ്‌ ധര്‍മനിഷ്‌ഠയാകുന്ന വസ്‌ത്രമാണ്‌ കൂടുതല്‍ ഉത്തമമെന്ന്‌ അല്ലാഹു ഉണര്‍ത്തിയത്‌.

from മുഖാമുഖം @ ശബാബ് 

CONNECT WITH US

truth

Enter your email address:

Delivered by FeedBurner

ജാലകം

പുതിയ പോസ്റ്റുകള്‍‌