പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ കൂടുതലും ഹിജടകളാണല്ലോ. ഇവര്‍ക്ക് എതിര്‍ലിംഗത്തോട് തീരെ ആഭിമുഖ്യം ഉണ്ടാവുകയില്ല എന്നാണതിനു ശാസ്ത്രം കാരണം പറയുന്നത്. ലൂത്ത് (അ)ന്‍റെ ജനത ചെയ്തിരുന്നത് അവര്‍ക്ക് എതിര്‍ലിംഗത്തോട് ആഭിമുഖ്യമുള്ളപ്പോള്‍ തന്നെ പ്രകൃതി വിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ ലൂത്ത് (അ)ന്‍റെ ജനതയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കുമ്പോള്‍ ഹിജടകളെക്കുറിച്ച് ഖുര്‍ആനില്‍ വല്ല പരാമര്‍ശവുമുണ്ടോ? ഇല്ലെങ്കില്‍ ഹിജടകള്‍ ചെയ്യുന്ന പ്രകൃതി വിരുദ്ധ ലൈംഗികതയെ തെറ്റ് പറയാന്‍ എങ്ങനെ സാധിക്കും?

ഹിജടകളുടെ എണ്ണം പല നാടുകളിലും വളരെ കുറവാണ്. ചില വന്‍ നഗരങ്ങളിലാണ് അവരുടെ സാന്നിധ്യം കൂടുതലുള്ളത്. എന്നാല്‍ പ്രകൃതിവിരുദ്ധ ലൈംഗികത ഇവര്‍ക്കിടയിലാണ് കൂടുതല്‍ ഉള്ളതെന്ന് തെളിയിക്കുന്ന പഠനങ്ങളോ സ്ഥിതിവിവരക്കണക്കുകളോ  കണ്ടിട്ടില്ല. പാശ്ചാത്യരാജ്യങ്ങളില്‍ സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കാന്‍ വേണ്ടി വന്‍പ്രകടനങ്ങള്‍ നടത്തിയവരില്‍ ഭൂരിഭാഗം പുരുഷന്മാരോ സ്ത്രീകളോ തന്നെയാണ്. ലൂത്ത് നബി (അ)യുടെ കാലത്തെ സ്വവര്‍ഗരതിക്കാര്‍ ഹിജടകളായിരുന്നുവെന്നതിനു തെളിവൊന്നുമില്ല. 

അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് പുരുഷന്‍, സ്ത്രീ എന്നീ രണ്ടു വിഭാഗങ്ങളായിത്തന്നെ യാണെന്നത്രെ  അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. നപുംസകത്വം ഒരു ലൈംഗിക വൈകല്യം മാത്രമാണ്. എല്ലാ ഹിജടകളും ലൈംഗികഘടനക്ക് അപൂര്‍ണ്ണതയോ വൈകല്യമോ സംഭവിച്ചവരാണ്. ചിലരില്‍ പുരുഷത്വം അപൂര്‍ണ്ണ രൂപത്തിലുണ്ടാവും. ചിലരില്‍ സ്ത്രീത്വം അപൂര്‍ണ്ണ രൂപത്തി ലുണ്ടാവും. മതവിധികളുടെ കാര്യത്തില്‍, പുരുഷസ്വഭാവം മുന്നിട്ടുനില്‍ക്കുന്നവരെ പുരുഷന്മാരായും സ്ത്രൈണ സ്വഭാവം മുന്നിട്ടു നില്‍ക്കുന്നവരെ സ്ത്രീകളായും ഗണിക്കണമെന്നു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാലത്ത് ശാസ്ത്രക്രിയ മുഖേന ഈ അപൂര്‍ണത മാറ്റി അവരെ യഥാര്‍ത്ഥ പുരുഷന്മാരോ സ്ത്രീകളോ ആക്കിത്തീര്‍ക്കുക സാധ്യമാണ്. ചില പ്രദേശങ്ങളിലുള്ളവര്‍ പൊതുവെ ഇതിനെക്കുറിച്ച്‌ ബോധവാന്‍മാരല്ലാത്തത്കൊണ്ടാണ് അവിടെ ഹിജടകള്‍ കൂടുതലായി കാണപ്പെടുന്നത്. സ്വവര്‍ഗരതി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ നിഷിദ്ധമായതിനാല്‍ നപുംസകങ്ങള്‍ക്കും അത് നിഷിദ്ധം തന്നെയാണ്. നപുംസകം എന്ന പ്രതിഭാസത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടില്ല. 

from മുഖാമുഖം @ ശബാബ് 

4 Responses so far.

 1. മൂന്നാം ലിംഗക്കാരൻ ഇസ്ലാമിൽ

  ആണ്, പെണ്ണ് എന്നതല്ലാതെ മൂന്നാമത് ഒരു വർഗമുണ്ടെന്ന് സൂചന സൂറ ശൂറയിൽ 50-)മത്തെ സൂക്തത്തിൽ ഉൾചേർന്നിരിക്കുന്നുവെന്നാണ് എന്റെ നിരീക്ഷണം. അല്ലാഹു അവനുദ്ദേശിക്കുന്നവർക്ക് ആണും മറ്റു ചിലർക്ക് പെണ്ണും വേറെയും ചിലർക്ക് ഇടകലർത്തിയും നൽകുന്നുവെന്നാണല്ലോ സൂക്തത്തിന്റെ സാരം. അത് 3_ )o ലിംഗത്തിന്റെ സാധ്യതയും സാധുതയും അറിയിക്കുന്നു. മുഖ ന്നസ് എന്ന പ്രയോഗം ഹദീസിൽ വന്നിട്ടുണ്ട്. ചിരപരിചിതമായ ചാന്ത് പൊട്ട്, ചക്ക, ശീമേൽ എന്നീ അർഥങ്ങളിലാണ് അതെന്നാണ് കരുതുന്നത് .അത്തരക്കാരെ വീട്ടിൽ കയറ്റരുതെന്നാണ് ഹദീസ്. എന്നാൽ അനന്തരാവകാശവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഖുൻ സകളെ കുറിച്ച് അധ്യാപനമുണ്ട്. യുൻ ളു ഹൈസു യബൂലുവെന്ന (മൂത്ര വിസർജനo ശ്രദ്ധിക്കുക ) എന്ന ക്ഷിപ്രസാധ്യമായ കാര്യം നബി പഠിപ്പിച്ചതാവാൻ ഇടയില്ല.ഫിഖ്ഹിൽ ഖുൻസക്ക് മയ്യിത്ത് കുളിപ്പിക്കാനോ ഇമാമത്ത് നിക്കാനോ അനന്തരാവകാശത്തിന് പോലുമോ അവകാശമില്ല. ഉണ്ടെങ്കിൽ തന്നെ പെണ്ണിന്റെ പകുതിയെന്ന ഒഴുക്കൻ മട്ടിലുള്ള പ്രയോഗമാണുള്ളത് താനും.എന്നാൽ ശിആ ഫിഖ്ഹ് ഈ വിഷയത്തിൽ advanced ആണെന്നാണ് മനസിലാവുന്നത്. ഭൗതിക പ്രകടന രൂപത്തിൽ ആൺകോലമാണെങ്കിൽ ആണായും അല്ലെങ്കിൽ പെണ്ണായും പരിഗണിക്കുക എന്ന പ്രായോഗിക നിർദേശവും അവർക്കുണ്ട്. ഏതായാലും നമ്മുടെ പരമ്പരാഗത ഫിഖ്ഹ് കുറച്ചു കൂടെ വികാസ ക്ഷമമല്ലെങ്കിൽ ഇന്ത്യയിൽ മാത്രം 3 ലക്ഷം വരുന്ന 3-)o ലിംഗക്കാരെ അഡ്രസ് ചെയ്യാൻ കെല്പില്ലാത്ത പഴഞ്ചൻ മതമായി ഇസ്ലാം വിലയിരുത്തപ്പെടും
  .ഭൂമിയിലേക്കിറങ്ങി പ്രായോഗികമായി ചിന്തിക്കുന്ന ഒരു പത്തു ഉലമാക്കളെ തന്നാൽ വളരെ നിസാരമായി പരിഗണിക്കാവുന്ന ഒരു വിഷയമാണിത്. അർധ നാരീശ്വരന്മാരായി നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതിൽ അധികപേരും നല്ല അഭിനയക്കാരാണ്. അവരെ 10 രൂപ കൊടുത്ത് പറഞ്ഞ് വിടുക. എന്നാൽ കൂട്ടത്തിൽ സ്വത്വ പ്രതിസന്ധി അനുഭവിക്കുന്ന ആയിരങ്ങളുണ്ട്. അവരെ ആണായോ പെണ്ണായോ മാറാൻ ഓപറേഷൻ വഴി സാധ്യമാവുമെന്ന് വിശ്വസ്ഥരായ ഡോകടന്മാർ പറഞ്ഞാൽ നാമതിന് സംഭാവനകൾ നൽകാൻ മടിക്കരുത്. ജാതി-മത-ലിംഗ പരിഗണനകൾ കൂടാതെ അത്തരം മനുഷ്യ സ്പർശമുള്ള സംഗതികൾക്കാവട്ടെ നമ്മുടെ സ്വദഖകളും മറ്റും
  ചർച്ച നടക്കണം എന്നാ ഗ്രഹിച്ചു കൊണ്ട് തുറന്ന പുസ്തകത്തിന് സമർപ്പിക്കുന്നു

  എന്ന്
  ഹഫീദ് നദ് വി
  കൊച്ചി

  ഒരു വാട്ട്സപ്പ് ഗ്രൂപ്പിന് വേണ്ടി തയ്യാർ ചെയ്തതാണ്
  Hafeed nadWifacebook ആണു മുകളിലുള്ളത്

 2. if anybody have objection plz put it here

Leave a Reply

CONNECT WITH US

truth

Enter your email address:

Delivered by FeedBurner

ജാലകം

പുതിയ പോസ്റ്റുകള്‍‌