Latest Posts

ഇസ്ലാം ദാര്ശനികമായി പരാജയമല്ലേ?

ദൈവ വിധിവിലക്കുകളുടെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച ഭരണരീതിയാണ്‌ അന്ത്യപ്രവാചകന്റെഅവസാനകാലത്ത്‌ ആരംഭിച്ച ഇസ്‌ലാമിക ഭരണവും ഭരണകൂടവും. ആദ്യ ഭരണാധികാരി മുഹമ്മദ്‌നബി തന്നെയായിരുന്നു. അതിനു ശേഷം അര്‍ഹതയുടെ അടിസ്ഥാനത്തില്‍ അബൂബക്കര്‍, ഉമര്‍,ഉസ്‌മാന്‍, അലി എന്നിവര്‍ അധികാരമേറ്റെടുത്ത്‌ ഭരണം നടത്തി. പിന്നീട്‌ അഞ്ചാമതൊരു ഖലീഫ(ഖുര്‍ആനിനും നബിചര്യക്കുമനുസരിച്ച്‌) ഭരണം നടത്താനുണ്ടായില്ല. ഇത്‌ ഇസ്‌ലാമിന്റെ ദാര്‍ശനികപരാജയമല്ലേ? ഉസ്‌മാന്റെയും അലിയുടെയും ഭരണകാലത്ത്‌ ആയിരക്കണക്കിന്‌ മുസ്‌ലിംകള്‍കൊല്ലപ്പെടാനിടയായി. കൊല്ലപ്പെട്ടതും കൊന്നതും കറതീര്‍ന്ന മുസ്‌ലിംകള്‍ തന്നെ. ഇതില്‍ നിന്ന്‌മനസ്സിലാക്കാന്‍ കഴിയുന്നത്‌ ജനങ്ങള്‍ ഇസ്‌ലാമിക ഭരണം ഇഷ്‌ടപ്പെടുന്നില്ല എന്നല്ലേ? എല്ലാവരും മതവിശ്വാസികളോ മതനിയമങ്ങള്‍ അനുസരിക്കുന്നവരോ ആകണമെന്ന്‌ അല്ലാഹു തന്നെഉദ്ദേശിച്ചിട്ടില്ലെന്നാണ്‌ വിശുദ്ധഖുര്‍ആനില്‍ നിന്ന്‌ തന്നെ വ്യക്തമാകുന്നത്‌. ``ഏതൊരു വസ്‌തുവെയുംഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക്‌ അത്‌ തങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുമുള്ള സത്യമാണെന്ന്‌ബോധ്യമാകുന്നതാണ്‌. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട്‌ അല്ലാഹു എന്താണുദ്ദേശിക്കുന്നത്‌എന്ന്‌ ചോദിക്കുകയാണ്‌ ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മകാരികളല്ലാത്തആരെയും അത്‌ നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല.'' [...]

ശരീരം മറയ്‌ക്കുന്നത്‌ പ്രകൃതിവിരുദ്ധമോ?

``തങ്ങളുടെ ശരീരഘടനയിലെ വ്യത്യാസത്തെ കുറിച്ച്‌ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനാരോഗ്യകരമായ കൗതുകം വച്ചുപുലര്‍ത്താന്‍ പാടില്ല. ശരീരം പരസ്‌പരം മറച്ചുപിടിക്കാനുള്ള മനുഷ്യന്റെ വ്യഗ്രത പ്രകൃതിവിരുദ്ധമാണ്‌. ശരീരം എത്ര മനോഹരമാണെന്ന്‌ കുട്ടികള്‍ മനസ്സിലാക്കണം. അതിനാല്‍ അവര്‍ ഉടുവസ്‌ത്രത്തിന്റെ മറയില്ലാത്ത അവയവങ്ങളുമായി മറ്റുള്ളവരോടൊപ്പം കളിക്കട്ടെ'' -ഒരു പുസ്‌തകവായനയില്‍ നിന്ന്‌ കിട്ടിയ ഈ വരികളോട്‌  പ്രതികരണമെന്താണ്‌? ഈ വരികള്‍ എഴുതിയ ആളുടെ അഭിപ്രായം എല്ലാ പ്രായത്തിലുള്ള മനുഷ്യരും ശരീരം ഒട്ടും മറച്ചുവെക്കാതെ നടക്കണമെന്നാണോ അതല്ല കുട്ടികള്‍ മാത്രം അങ്ങനെ ചെയ്യണമെന്നാണോ എന്ന്‌ വ്യക്തമല്ല. മറച്ചുപിടിക്കാനുള്ള വ്യഗ്രത പ്രകൃതിവിരുദ്ധമാണെങ്കില്‍ വസ്‌ത്രം [...]

ജിഹാദ്‌ രണ്ടുതരമോ?

ആദ്യകാലത്ത്‌ തന്നെ രണ്ടു വിഭാഗം ജിഹാദിന്റെ ആള്‍ക്കാരുണ്ടായിരുന്നുവെന്നും അതില്‍ ആക്രമണപരമായ ജിഹാദ്‌ മതരാഷ്‌ട്ര ഭരണത്തിന്‌ വേണ്ടി പോരാടുന്നവരാണെന്നും മറുവിഭാഗക്കാര്‍ ജനാധിപത്യമൂല്യങ്ങള്‍ അംഗീകരിക്കുന്ന സമാധാനപരമായ ജിഹാദിന്റെ ആള്‍ക്കാരാണെന്നുമാണ്‌ അവകാശപ്പെടുന്നത്‌. ഇസ്‌ലാമിക ഭരണത്തില്‍ അമുസ്‌ലിംകള്‍ ജിസ്‌യ (മതനികുതി) കൊടുക്കാനുള്ള വിധിയുണ്ടാകുമ്പോള്‍ അമുസ്‌ലിംകളെയെല്ലാം മുസ്‌ലിംകളാക്കി മാറ്റിയെടുക്കാന്‍ ജിഹാദ്‌ നടത്തേണ്ട കാര്യമില്ലെന്നാണ്‌ ജനാധിപത്യത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്‌. മതം അല്ലാഹുവിന്‌ മാത്രമായി തീരുന്നതുവരെ സത്യനിഷേധികളോട്‌ യുദ്ധം ചെയ്യണമെന്ന നിയമം പ്രത്യേക സാഹചര്യത്തില്‍ മുസ്‌ലിംകളെ ആക്രമിക്കാന്‍ വന്ന ശത്രുക്കളെ നേരിടാന്‍ കൊണ്ടുവന്നതാണെന്നും [...]

മരണാനന്തര ജീവിതം പരമാബദ്ധമോ?

``ഹിന്ദുമതം പോലെയാണ്‌ മറ്റു മതങ്ങളും. ഓരോ തെറ്റിനും വലിയ ശിക്ഷകള്‍ വിധിച്ച്‌ മരണാനന്തരം നടപ്പിലാക്കുന്ന രീതിയാണ്‌ ഓരോ മതത്തിനുമുള്ളത്‌. അത്‌ വാസ്‌തവമല്ലെന്ന്‌ ഉത്തമ ബോധ്യമുള്ളതിനാലാണ്‌ പുരോഹിതന്മാര്‍ പോലും തെറ്റുചെയ്യുന്നത്‌. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ്‌ സ്വര്‍ഗരാജ്യമെന്ന്‌ വിശ്വാസികളോട്‌ പറയുന്ന ക്രൈസ്‌തവ പുരോഹിതന്മാര്‍ അധ്വാനിക്കുകയോ ഭാരംചുമക്കുകയോ ചെയ്യാറില്ലല്ലോ. നരകം പോലെ തന്നെ സ്വര്‍ഗവും മിഥ്യയാണ്‌. മരണാനന്തര ജീവിതമെന്നത്‌ പരമാബദ്ധമാണ്‌. ശാസ്‌ത്രം തരിമ്പു പോലും അത്‌ വിശ്വസിച്ചിട്ടില്ല. മരണാനന്തരമുള്ള സ്വര്‍ഗ-നരക വാസങ്ങളും അബദ്ധമാണ്‌. അവിശ്വാസികള്‍ക്ക്‌ നരകം ഉറപ്പാണെന്ന്‌ എല്ലാ മതങ്ങളും പറയുന്നു. ഒരു മതവിശ്വാസിയെ [...]

ഭൂമിക്കു ഗോളാകൃതിയാണെന്ന് ഖുര്‍ആനില്‍ സൂചനയുണ്ടോ?

"അല്ലാഹു നിങ്ങള്ക്ക് വേണ്ടി ഭൂമിയെ ഒരു വിരിപ്പാകുകയും ചെയ്തു", "ഭൂമിയിലേക്ക്‌ (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നു എന്ന്" [ഖുര്‍ആന്‍] ഇസ്ലാം ശാസ്ത്രീയ സത്യങ്ങളുമായും കണ്ടുപിടിത്തങ്ങളുമായും പൊരുത്തപ്പെട്ടു പോകില്ലെന്നതിനു മേല്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമായ തെളിവല്ലേ? ഭൂമിയും മറ്റും ഗോളാകൃതിയാണെന്ന് ഖുര്‍ആനിലെവിടെയെങ്കിലും സൂചനയുണ്ടോ? ശാസ്ത്രസത്യങ്ങളെ നിരാകരിച്ച മധ്യകാല കൃസ്ത്യന്‍ വിശ്വാസത്തെപ്പോലെ ഇസ്ലാമും ശാസ്ത്രവുമായി സമരസപ്പെട്ടു പോകാന്‍ കഴിയാത്ത മതമല്ലേ?  ഭൂമി ഒരു ഗോളമാണെന്നത് പോലെതന്നെ സത്യമാണ് ഭൂമിയിലെ പരപ്പ്. പരന്ന പ്രതലത്തിലാണ് നാം ഇരിക്കുന്നതും നടക്കുന്നതും കളിക്കുന്നതും കെട്ടിടമുണ്ടാക്കുന്നതും [...]

ഹദീസിന്‌ അല്ലാഹുവിന്റെ സംരക്ഷണം ലഭിച്ചില്ലേ?

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമാണ്‌ വിശുദ്ധ ഖുര്‍ആനും ഹദീസും. പ്രവാചകന്‍(സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും ഓര്‍മപ്പെടുത്തിയത്‌ ഈ രണ്ടു കാര്യങ്ങളെക്കുറിച്ചാണ്‌. എന്നാല്‍ പ്രവാചകന്റെ(സ) മരണശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്‌ സ്വഹീഹായതും ദ്വഈഫായതുമായ ഹദീസുകള്‍ വേര്‍തിരിച്ചെടുക്കുന്നത്‌. അപ്പോഴേക്കും മുസ്‌ലിംകളില്‍ ഒരുപാട്‌ അവാന്തര വിഭാഗങ്ങള്‍ രൂപംകൊള്ളുകയും ചെയ്‌തിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായിട്ടും ഖുര്‍ആനിന്‌ അല്ലാഹു നല്‌കുമെന്ന്‌ പറഞ്ഞ സംരക്ഷണം എന്തുകൊണ്ടാണ്‌ ഹദീസിന്റെ വിഷയത്തില്‍ ഇല്ലാതെ പോയത്‌? സ്വഹാബികളുടെ കാലം മുതല്‍ ഇന്ന്‌ വരെയും മുസ്‌ലിം സമൂഹം ജീവിച്ചുപോന്നിട്ടുള്ളത്‌ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമനുസരിച്ചാണ്‌. ഹദീസ്‌ ഗ്രന്ഥങ്ങള്‍ [...]

CONNECT WITH US
8410

truth

Enter your email address:

Delivered by FeedBurner

ജാലകം

പുതിയ പോസ്റ്റുകള്‍‌